കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.
'ഐ' ഫോൺ എന്നാൽ സി.പി'ഐ'എമ്മിലെ 'ഐ' എന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, മുമ്പ് ഐ ഫോൺ വിവാദ കാലത്ത് ഐ ഗ്രൂപ്പിനെതിരെ ആരോപണം ഉന്നയിച്ച് ഇട്ട പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടും ഷാഫി ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
(ഐ) ഫോൺ,
(ഐ) ഗ്രൂപ്പ്....
പണ്ടേ (ഐ) ഒരു വീക്നെസ് ആയത് കൊണ്ടാണ്...
അല്ലാതെ, ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു
- ഈ പോസ്റ്റ് ആണ് അന്ന് റഹീം ഫേസ്ബുക്കിൽ ഇട്ടത്.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയാണെന്ന വിവരം കസ്റ്റംസ് ആണ് പുറത്തുവിട്ടത്. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനി ഉപയോഗിച്ചത്. വിനോദിനിക്ക് ഫോൺ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസും നൽകിയിട്ടുണ്ട്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് സിം കാർഡും കസ്റ്റംസ് കണ്ടെത്തിയെന്നാണ് വിവരം. സന്തോഷ് ഈപ്പനെ ഫോണിൽ നിന്ന് വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.