കോഴിക്കോട്: വൃക്കരോഗ ചികിത്സക്കും ഗവേഷണങ്ങൾക്കുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ മലബാർ ഗ്രൂപ്പിെൻറ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഇഖ്റ കിഡ്നി കെയർ ആൻഡ് റിസർച്ച് സെൻററിെൻറ ഉദ്ഘാടനം നവംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മലബാർ ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 12 കോടി രൂപ ചെലവിലാണ് റിസർച്ച് സെൻററിന് പത്തുനില കെട്ടിടം നിർമിച്ചുനൽകിയത്. അസിം പ്രേംജി ഫിലന്ത്രോപിക് ഇനീഷ്യേറ്റിവ്, തണൽ വടകര തുടങ്ങിയ സംഘടനകളുടെയും വ്യക്തികളുടെയും സഹായവും ലഭിച്ചിട്ടുണ്ട്.
നിർധന രോഗികൾക്ക് കുറഞ്ഞ െചലവിൽ ചികിത്സ ലഭ്യമാക്കുകയും പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയുമാണ് സെൻററിെൻറ പ്രധാന ലക്ഷ്യം.
പ്രതിബദ്ധതയുള്ള ബിസിനസ് പ്രസ്ഥാനമെന്ന നിലയിലാണ് സെൻറർ യാഥാർഥ്യമാക്കുന്നതിൽ മലബാർ ഗ്രൂപ്പ് പങ്കാളികളായതെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.