ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാറപകടത്തിൽ മരിച്ചു

ഇരിട്ടി: കർണ്ണാടകത്തിലെ ബൽത്തങ്ങാടിയിൽ ഉണ്ടായ കാറപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽത്തങ്ങാടി 'സതേൺ ഇന്ത്യ' റബർ വ്യാപാര സ്‌ഥാപന ഉടമ വാതല്ലൂർ വി.വി. മാത്യുവിന്‍റെ മകൻ പ്രെയ്‌സ് മാത്യുവാണ് (32) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബൽത്തങ്ങാടി സ്വദേശികളായ സതേൺ ഇന്ത്യാ അക്കൗണ്ടന്റ് നിധിനെ (24) മംഗളൂരു എ.ജെ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണിനെ (26) ബൽത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിനെ വീട്ടിൽ കൊണ്ടുവിടുന്നതിനായി പോകുമ്പോൾ ബൽത്തങ്ങാടി - കാർക്കള റോഡിൽ ഗുരുവാനിക്കരയിൽ പ്രെയ്സ് മാത്യു ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

കാർ പൂർണമായും തകർന്നു. പിതാവിനൊപ്പം ബൽത്തങ്ങാടിയിൽ റബർ വ്യാപാരിയാണ് പ്രെയ്‌സ് മാത്യു. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: തൊടുപുഴ താന്നിക്കൽ കുടുംബാംഗം റോസ്. സഹോദരങ്ങൾ: പ്രിൻസ് (റബർ വ്യപാരി, ബൽത്തങ്ങാടി), പ്രിയങ്ക (യുഎസ്). സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4ന് ഇരിട്ടി സെന്‍റ് ജോസഫ് പള്ളിയിൽ.

Tags:    
News Summary - iritty native died in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.