കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിലെ നറുക്കെടുപ്പിൽ ക്രമക്കേട് നടന്നെന്ന ഹരജിയിൽ പുതിയ മേൽശാന്തിക്ക് ഹൈകോടതിയുടെ നോട്ടീസ്. മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിലെ പി.എൻ. മഹേഷിന് പ്രത്യേക ദൂതൻവഴി നോട്ടീസ് കൈമാറാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ശ്രീകോവിലിന് മുന്നിൽ നടന്ന നറുക്കെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കോടതി പരിശോധിച്ചിരുന്നു. ദേവന്റെ പ്രതിനിധിയെന്ന നിലക്ക് പന്തളം രാജകുടുംബത്തിലെ കുട്ടി നറുക്കെടുത്ത ലോട്ട് ഉൾപ്പെടെ ചിലത് തുറന്ന നിലയിലായിരുന്നെങ്കിലും നറുക്കിട്ട ചെറുകുടം കുലുക്കിയപ്പോൾ തുറന്നു പോയതാകാമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.
ഒക്ടോബർ 18ന് നടന്ന നറുക്കെടുപ്പിൽ 17 പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.