കൊച്ചി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് എൻ.ഐ.എ അ റസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ശ്രീലങ്കൻ ആക്രമണത്തിെൻറ മുഖ്യ സൂത്ര ധാരനെന്ന് സംശയിക്കുന്ന സഹ്റാൻ ഹാഷിമുമായി ഫേസ്ബുക്ക് സുഹൃദ്ബന്ധം പുലർത്തിയി രുന്ന കോയമ്പത്തൂർ നഞ്ചുണ്ടാപുരം സ്വദേശി ടി. മുഹമ്മദ് അസ്ഹറുദ്ദീനെയാണ് (32) വ്യാഴാഴ്ച വൈകീട്ട് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ ഈ മാസം 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ല ജയിലിലേക്കയച്ചു.
ബുധനാഴ്ച കോയമ്പത്തൂരിലെ പല സ്ഥലങ്ങളിലായി നടന്ന പരിശോധനക്ക് പിന്നാലെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ഇയാളെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും യുവാക്കളെ റിക്രൂട്ട് ചെയ്ത് ദക്ഷിണേന്ത്യയിൽ ഐ.എസ് പ്രവർത്തനങ്ങൾക്ക് ഊർജം പകരാനുള്ള ശ്രമത്തിലായിരുന്നു പ്രതിയെന്നാണ് ആരോപണം. രണ്ട് സംസ്ഥാനങ്ങളിലും ആക്രമണം നടത്താനും ഇവർ പദ്ധതി തയാറാക്കിയിരുന്നത്രേ. വർഷങ്ങളായി സഹ്റാൻ ഹാഷിമിെൻറ ആശയങ്ങൾ ഉൾെകാണ്ടാണ് പ്രവർത്തിച്ചിരുന്നതെന്ന് ഇയാൾ സമ്മതിച്ചതായും പറയുന്നു. ആശയമുൾക്കൊണ്ട് വരുന്നവർക്ക് തീവ്രക്ലാസുകൾ നൽകാൻ തമിഴ്നാട് കേന്ദ്രീകരിച്ച് ഫണ്ട് പിരിവും തുടങ്ങിയിരുന്നതായും എൻ.ഐ.എ വ്യക്തമാക്കി. ‘ഖലീഫ ജി.എഫ്.എക്സ്’ എന്ന ഫേസ് ബുക്ക്പേജ് വഴിയാണ് ഐ.എസ് അനുകൂല ചിന്താഗതികൾ പ്രചരിപ്പിച്ചിരുന്നതെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, കേസിൽ കഴിഞ്ഞ ദിവസം പ്രതിചേർത്ത അഞ്ചുപേരുടെയും ചോദ്യംചെയ്യൽ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ പുരോഗമിക്കുകയാണ്. സൗത്ത് ഉക്കടം അൽഅമീൻ കോളനിയിൽ ഹിദായത്തുല്ല, കുനിയാംതൂർ സ്വദേശി എം. അബൂബക്കർ, കരിമ്പുകടൈ ആസത്ത്നഗർ സ്വദേശി സദ്ദാം ഹുസൈൻ, മാണിയതോട്ടം സ്വദേശി ഇബ്രാഹിം ഷഹിൻ, പോഡന്നൂർ സ്വദേശി അക്രം സിന്ദ എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. നോട്ടീസ് നൽകിയതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ ഇവർ ഹാജരായത്. ചോദ്യംചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.