കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി സംശയിക്കുന്ന കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുല്ല മംഗലശ്ശേരി(35)യുടെ മൃതദേഹത്തിെൻറ ചിത്രം ലഭിച്ചു. സജീർ അഫ്ഗാനിസ്താനിൽ ഐ.എസ് അധീന മേഖലയില്‍ കൊല്ലപ്പെട്ടുവെന്ന സന്ദേശവും ഫോേട്ടായുമാണ് ടെലഗ്രാം മെസഞ്ചറിലൂടെ കാസര്‍കോട് പടന്ന സ്വദേശി അഷ്ഫാഖ് മജീദ് എന്നയാൾ അയച്ചത്. അഷ്ഫാഖ് മജീദിെൻറ ബന്ധുവിനാണ് ഇത് ലഭിച്ചത്. സജീറിെൻറ ബന്ധുവിനും ഇൗ സന്ദേശവും ചിത്രവും ലഭിച്ചു. എന്നാൽ, ബന്ധുക്കൾ ഇതു സംബന്ധിച്ച്പ്രതികരിക്കാൻ തയാറായില്ല.
മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതരുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച് ചോദിച്ചപ്പോഴാണ് സജീറിെൻറ മൃതദേഹത്തിെൻറ ചിത്രവും സന്ദേശവും അഷ്ഫാഖ് അയച്ചതത്രേ. സജീർ അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഏപ്രിലിൽ വാർത്തയുണ്ടായിരുന്നു.
സുൽത്താൻ ബത്തേരിയിൽ സ്കൂൾ പഠനം കഴിഞ്ഞ സജീർ കോഴിക്കോട് എൻ.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ദുബൈയില്‍ ജോലി ചെയ്യുേമ്പാഴാണ് സജീറിനെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.