കൊച്ചി: കാസര്‍കോട് ജില്ലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 19 പേരെ കണ്ടത്തൊന്‍ എന്‍.ഐ.എ ഇന്‍റര്‍പോളിന്‍െറ സഹായം തേടി. ഐ.എസ് കേന്ദ്രങ്ങളില്‍ എത്തിപ്പെട്ടതായി സംശയിക്കുന്ന 14 പുരുഷന്മാരെയും അഞ്ച് സ്ത്രീകളെയും കണ്ടത്തെുന്നതിന്‍െറ ഭാഗമായാണ് എന്‍.ഐ.എയുടെ നടപടി.
ഇന്‍റര്‍പോളിന്‍െറ ഇന്ത്യയിലെ വിങ്ങായ സി.ബി.ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെന്‍ട്രല്‍ ബ്യുറോയെയാണ് (എന്‍.സി.ബി) തുടര്‍ നടപടികള്‍ക്ക് എന്‍.ഐ.എ സംഘം സമീപിച്ചത്. ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായവരുടെ മുഴുവന്‍ വിശദാംശങ്ങളും ലഭിച്ചശേഷം ഇന്‍റര്‍പോള്‍ ഇവര്‍ക്കെതിരെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കും. കാണാതായവര്‍ അയച്ച സന്ദേശങ്ങളിലധികവും അഫ്ഗാനിസ്ഥാനില്‍നിന്ന് സ്ഥിരീകരിച്ചതിനത്തെുടര്‍ന്നാണ് മുഴുവന്‍ പേരും അവിടെതന്നെ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.
കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ റാഷിദ് എന്ന റാഷി (30), ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ (19), മുഹമ്മദ് സാഹിദ് (29), മുര്‍ഷിദ് മുഹമ്മദ് (24), തെക്കേ കോലോത്ത് ഹഫീസുദ്ദീന്‍ (23), അഷ്ഫാഖ് മജീദ് (25), ഡോ. ഇജാസ് (32), ഭാര്യ റഫീല (25), ഷിഹാസ് (24), ഭാര്യ അജ്മല (20), യാക്കര സ്വദേശിയായ ബെക്സണ്‍ വിന്‍സന്‍റ് എന്ന ഈസ (31), ഭാര്യ ഫാത്തിമ എന്ന നിമിഷ (26), ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യ (24), ഭാര്യ മെറിന്‍ ജേക്കബ് എന്ന മറിയം (24), ഷിബി (31), മുഹമ്മദ് മര്‍വാന്‍ (23), ഫിറോസ് ഖാന്‍ (24), ഷംസിയ (24), മുഹമ്മദ് മന്‍സാദ് എന്നിവര്‍ക്കെതിരെയാവും റെഡ് കോര്‍ണര്‍ നോട്ടീസ്.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ പലപ്പോഴായാണ് കാസര്‍കോട്-പാലക്കാട് ജില്ലകളില്‍നിന്ന് ഇവരടക്കമുള്ളവരെ കാണാതായത്. അന്വേഷണത്തില്‍ ബംഗളൂരു വിമാനത്താവളം വഴി ഇവര്‍ ടെഹ്റാനിലേക്ക് പോയതായി സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, സന്ദേശങ്ങള്‍ എത്തിയത് അഫ്ഗാനില്‍നിന്നായതിനാല്‍ പിന്നീട് അഫ്ഗാനിലേക്ക് പോയതായാണ് സംശയിക്കുന്നത്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദ് അഫ്ഗാനിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഡല്‍ഹിയില്‍വെച്ച് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.