തൃശൂർ: ഒരു വാഹന പരിശോധകെന(എം.വി.െഎ) പുറത്താക്കിയതിെനച്ചൊല്ലി വാഹന വകുപ്പിൽ ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് ശീതസമരം. പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിച്ച ട്രാൻസ്പോർട്ട് കമീഷണറും അദ്ദേഹത്തെ പിന്തുണക്കുന്ന മിനിസ്റ്റീരിയൽ ജീവനക്കാരും ഒരു ഭാഗത്തും വകുപ്പിലെ എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥർ മറുഭാഗത്തുമായി അങ്കം മുറുകിയതോടെ വകുപ്പിെൻറ പ്രവർത്തനം മാന്ദ്യത്തിലായി.
സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടത് കമീഷണർ പാലിക്കാത്തതിെൻറ പേരിലാണ് ഇപ്പോൾ പോര്. എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരായ വാഹന പരിശോധകരുടെയും ഉപ വാഹന പരിശോധകരുടെയും സംഘടനകൾ ഇൗ വിഷയമുന്നയിച്ച് 18ന് ട്രാൻസ്പോർട്ട് കമീഷണറേറ്റിന് മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചതോടെ പ്രതിഷേധം പ്രത്യക്ഷസമരത്തിലേക്ക് കടക്കുകയാണ്.
വാഹന പരിശോധകനും മോട്ടോർ വെഹിക്കിൾ ഗസറ്റസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ എ.എസ്. വിനോദിനെ കമീഷണർ എസ്. അനന്തകൃഷ്ണൻ സർവിസിൽനിന്ന് പുറത്തുനിർത്തിയതാണ് അസ്വാരസ്യത്തിന് കാരണം. തന്നോട് വിനോദ് അപമര്യാദയായി പെരുമാറിയെന്ന് ഡ്രൈവിങ് ടെസ്റ്റിന് വന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് പുറത്താക്കൽ നടപടി. യാതൊരു അന്വേഷണവും ഇല്ലാതെയാണ് നടപടിയെന്ന് ബോധിപ്പിച്ച് വിനോദ് സർക്കാറിനെ സമീപിച്ചു. സർക്കാർ രണ്ടുതവണ ട്രാൻസ്പോർട്ട് കമീഷണറോട് വിശദീകരണം ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അന്വേഷണത്തിന് ചുമതലപ്പെടുത്തിയ കൊല്ലം ആർ.ടി.ഒ വിനോദിനെതിരായുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട് നൽകി.
തുടർന്ന് ഏപ്രിൽ 20ന് നടപടി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. എം.വി.ഐയെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെൻറ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷനും ചേർന്ന്18നുള്ള ധർണ.
ഇൗ പോരിൽ മിനിസ്റ്റീരിയൽ ജീവനക്കാർ കമീഷണർക്ക് ഒപ്പം കൂടിയതിന് പുറമെ ഡ്രൈവിങ് സ്കൂളുകളും ഏജൻറുമാരും കൂടി. വിനോദിനോടുള്ള വിരോധമാണ് അതിന് കാരണം. ഇടത് സർക്കാർ വന്നതിനുശേഷം ഇടനിലക്കാരെ ഒഴിവാക്കാൻ വാഹന വകുപ്പിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ ആക്കിയിരുന്നു.
ഓൺലൈൻവത്കരണത്തിന് മുന്നിൽ നിന്നത് വിനോദാണ്. അഴിമതിക്ക് കടിഞ്ഞാണിടാൻ പ്രവർത്തിച്ച വിനോദിനെ പുകക്കാൻ കിട്ടിയ അവസരം ഭരണ വിഭാഗം ജീവനക്കാരും ഡ്രൈവിങ് സ്കൂളുകളും ഉപയോഗിച്ചു. ഇവരുടെ സ്വാധീനംമൂലമാണ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതികൾ ഉണ്ടാകുന്നതെന്നാണ് എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരുടെ പക്ഷം. ഓൺലൈൻവത്കരണം അട്ടിമറിക്കപ്പെടുന്ന നിലയിലാണ്. രണ്ട് ചേരികളായതോടെ വകുപ്പിൽ ഏകോപനവും നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.