ചവറ: കേന്ദ്രസർക്കാറിെൻറ വിധവ ധനസഹായ പദ്ധതി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. 60 വയസ്സിനു താഴെയുള്ള പുരുഷന്മാർ മരണപ്പെട്ടാൽ വിധവകൾക്ക് നൽകിവരുന്ന ധനസഹായ പദ്ധതിയിന്മേലുള്ള അപേക്ഷകളാണ് ദീർഘനാളുകളായി തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇരുപതിനായിരം രൂപയുടെ ധനസഹായ അപേക്ഷകൾ തഹസിൽദാർ മുഖേനയാണ് സ്വീകരിക്കുന്നത്.
പദ്ധതിയുടെ തുടക്കത്തിൽ പതിനായിരം രൂപ വീതം നൽകിയിരുന്നത് പിന്നീട് ഇരുപത്തിനായിരമാക്കുകയായിരുന്നു. എന്നാൽ, വളരെ ചുരുക്കം പേർക്ക് മാത്രമേ ഈ സഹായം ലഭിച്ചിട്ടുള്ളൂവെന്നും മറ്റുള്ളവരുടെ അപേക്ഷകൾ ഏറെ നാളുകളായി തീരുമാനമാകാതെ മുടങ്ങിക്കിടക്കുകയാണെന്നുമുള്ള പരാതി വ്യാപകമാണ്. എന്നാൽ, കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് ധനസഹായം നൽകാൻ കാലതാമസമുണ്ടാകുന്നതെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.