കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിനെതിരായ പ്രസ്താവനക്ക് പി.പി. ദിവ്യയെ പ്രകോപിപ്പിച്ചത് സി.പി.ഐ ഇടപെടലെന്ന് സൂചന. പെട്രോൾ പമ്പിന്റെ എൻ.ഒ.സി ലഭിക്കാൻ സി.പി.ഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകൻ പ്രശാന്ത് വെളിപ്പെടുത്തി. വിജിലൻസിനും ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർക്കും നൽകിയ മൊഴികളിലാണ് സി.പി.ഐ സഹായത്തെപ്പറ്റി പരാമർശമുള്ളതെന്ന് അറിയിന്നു.
റവന്യൂ വകുപ്പ് സി.പി ഐയുടെ നിയന്ത്രിണത്തിലായതിനാലാവും സി.പി.ഐയുടെ സഹായം തേടിയത്. പെട്രോൾ പമ്പ് വിഷയത്തിൽ പ്രശാന്തിന്റെ ആവശ്യപ്രകാരം എ.ഡി.എം നവീൻ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാറും സ്ഥിരീകരിച്ചു.
സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻറ് കമീഷണർ എ. ഗീത റിപ്പോർട്ട് നൽകിയാൽ കലക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.