കോട്ടയം: ഈരാറ്റുപേട്ടയിൽ മുസ്ലിം സമുദായവുമായുണ്ടായ പ്രശ്നങ്ങളിൽ മാപ്പുപറഞ്ഞ് പി.സി. ജോർജ് എം.എൽ.എ. തനിക്കെതിരെ നടന്ന പ്രചാരണത്തോട് വൈകാരികമായി പ്രതികരിച്ചു. അത് ഒരുവിഭാഗം മുസ്ലിം സഹോദരന്മാരെ വേദനിപ്പിച്ചു. തെൻറ ഭാഗത്തുനിന്നുണ്ടായ തെറ്റിന് പരസ്യമായി മാപ്പുചോദിക്കുന്നു.
മുതിർന്ന രാഷ്ട്രീയപ്രവർത്തകനായ താൻ ആത്മസംയമനം പാലിക്കേണ്ടതായിരുന്നു. ആരെയും വേദനിപ്പിച്ച് രാഷ്ട്രീയം കൊണ്ടുനടക്കുന്നത് മര്യാദയല്ല. ഇത് ഈരാറ്റുപേട്ട മേഖലയിൽ മാത്രമുണ്ടായ പ്രശ്നമാണ്.
അവരുമായി പിണക്കമില്ല. ഒറ്റക്കെട്ടായി പോകുമെന്നും എം.എൽ.എ പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ജനപക്ഷത്തെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും ലീഗും രംഗത്തെത്തിയതിന് പിന്നാലെയാണ് പി.സി. ജോർജിെൻറ മാപ്പുപറച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.