തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതികളാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്‍കി. കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത് അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യമാണ്.
ആഗസ്റ്റ് മൂന്നിന് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതിയായ അബ്ദുൽ ഹമീദ് വരിക്കോടന്‍ കസ്റ്റംസിന് നല്കിയ മൊഴിയിലാണ് പ്രതികളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നത്. െഎ.ടി പ്രോജക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രതി റമീസിനോടൊപ്പം ഹമീദ് തിരുവനന്തപുരത്തെത്തിയപ്പോള്‍ മറ്റൊരു പ്രതിയായ സന്ദീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപകരണങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി ആക്ഷേപങ്ങൾ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കണ്ടെത്തിയ ആര്.എം.എസ്.എയിലെ ഫിനാന്‍സ് ഒാഫിസര്‍ തടസ്സവാദം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അന്നത്തെ െഎ.ടി സെക്രട്ടറി ശിവശങ്കർ അധ്യക്ഷനായ കമ്മിറ്റി ഇതിനെയെല്ലാം മറികടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.