മലപ്പുറം: സ്വർണാഭരണശാലയുടെ പേരിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എം.സി. ഖമറുദ്ദീൻ എം.എൽ.എയെ മുസ്ലിം ലീഗ് നേതൃത്വം പാണക്കാേട്ടക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച പാണക്കാട്ടെത്താനാണ് നിർദേശം. സംഭവത്തിെൻറ വിശദാംശങ്ങളറിയാനാണ് കൂടിക്കാഴ്ചയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ഖമറുദ്ദീെൻറ വിശദീകരണം കേട്ട ശേഷമാവും പാർട്ടി തുടർനടപടികൾ ആലോചിക്കുക.
കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് പണം നൽകിയവരിൽ പലരും പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വത്തിെൻറ ഇടപെടൽ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നേതൃത്വം ഖമറുദ്ദീനെ തീരുമാനിച്ച ഘട്ടത്തിലും പാർട്ടിക്കകത്ത് ചില പരാതികൾ ഉയർന്നിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ട് അത് ഒതുക്കിത്തീർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.