ആലപ്പുഴ: കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. വെർച്വൽ യോഗമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പി.ജെ. ജോസഫ് അടക്കമുള്ള നേതാക്കൾ കന്‍റോൺമെന്‍റ് ഹൗസിലെത്തി യോഗത്തിൽ പങ്കെടുത്തു.
ജോസ്.കെ. മാണിയോടുള്ള നിലപാട് പുനപരിശോധിക്കില്ലെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരെ മത്സരിച്ചതും ജേക്കബ് എബ്രഹാമായിരുന്നു.
കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ് വിഭാഗത്തിന് കുട്ടനാട്ടിൽ സീറ്റ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്.
അതേസമയം എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എൻ.സി.പി സ്ഥാനാർഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.