ജേക്കബ് തോമസ് അവധി നീട്ടി

തിരുവനന്തപുരം: ഒരു മാസമായി അവധിയിലായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നൽകി.  ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധിക്ക് അപേക്ഷിച്ചിട്ടുള്ളത്. വിജിലന്‍സിനെതിരായി ഹൈകോടതി പരാമര്‍ശം തുടര്‍ച്ചയായി വന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു  നടപടി.

ഇന്നായിരുന്നു ജേക്കബ് തോമസിന്‍റെ അവധിയുടെ കാലാവധി തീരുന്നത്. തുടര്‍ന്നാണ് അവധി നീട്ടി നല്‍കാനുളള അപേക്ഷയുമായി ജേക്കബ് തോമസ് എത്തിയത്. ജേക്കബ് തോമസിന് പകരം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്‍റെ ചുമതല.

Tags:    
News Summary - Jacob Thomas applied for leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.