തിരുവന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൽപ്പൊട്ടലിനെ നിസാരവത്കരിക്കുന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി.മുരളീധരൻ.
ഒരു നാട് മുഴുവൻ ഒലിച്ചു പോയെന്ന വൈകാരിക പരമർശം തെറ്റണെന്നും രണ്ടു പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചതെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരന്റെ പരാമർശങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വാർഡിലുള്ളവരെന്താ മനുഷ്യരല്ലേയും മുരളീധരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഈ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതെന്നും ടി.സിദ്ദീഖ് പറഞ്ഞു.
ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സി.പി.എം നേതാവ് സി.കെ ശശീന്ദ്രനും പറഞ്ഞു. ബി.ജെ.പിക്കാര്‍ അടക്കമുള്ള മലയാളികള്‍ താമസിക്കുന്ന നാടാണ് കേരളം മുരളീധരന്‍ മലയാളികളോട് മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.