തിരുവനന്തപുരം: സഭ തർക്കം ശാശ്വതമായി പരിഹരിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് യാക്കോബായ സഭ വിശ്വാസികൾ നിയമസഭയിലേക്ക് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ച് നിയമസഭ മന്ദിരത്തിന് മുൻവശത്ത് പൊലീസ് തടഞ്ഞു. തുടർന്നു നടന്ന സമ്മേളനം മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു.
വിശ്വാസികളുടെ വികാരം കണ്ടിെല്ലന്ന് നടിക്കാൻ ഒരു ജനാധിപത്യ സർക്കാറിനും സാധിക്കില്ലെന്നും സഭക്ക് നീതി ലഭിക്കത്തക്കവിധം നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, മെത്രാപ്പോലീത്തമാരായ ഡോ. എബ്രഹാം മാർ സേവേറിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ഗീവർഗീസ് മോർ കൂറിലോസ്, കുര്യാക്കോസ് മോർ യൗസേബിയോസ്, മാത്യൂസ് മാർ അപ്രേം, സക്കറിയ മാർ പീലക്സിനോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ഐസക് മോർ ഒസ്താതിയോസ്, ഏലിയാസ് മോർ യൂലിയോസ്, സക്കറിയ മോർ പോളികാർപസ്, മാത്യൂസ് മാർ തിമോത്തിയോസ്, സമര സമിതി ജനറൽ കൺവീനർ തോമസ് മോർ അലക്സ്ന്ത്രയോസ്, സഭ ഭാരവാഹികളായ ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോറെപിസ്കോപ, കമാൻഡർ സി.കെ. ഷാജി ചൂണ്ടയിൽ, അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ സംസാരിച്ചു. മാർച്ചിനെ തുടർന്ന് സഭ പ്രതിനിധികൾ സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.