ജെയ്കിന്‍റെ ഭാര്യയുടെ പരാതിയിൽ ‘ഫാന്‍റം പൈലി’ ഫേസ്ബുക്ക് പേജ് അഡ്മിനെതിരെ കേസ്

കോട്ടയം: സൈബർ ആക്രമണത്തിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ കേസെടുത്തു. ‘ഫാന്‍റം പൈലി’ എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനെ പ്രതിയാക്കിയാണ് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി 509, കേരള പൊലീസ് ആക്ട് 119, 120 വകുപ്പുകൾ പ്രകാരമാണ് കേസ്.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ്.പിക്ക് ഗീതു പരാതി നൽകിയത്. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക് സി. തോമസ് സഹതാപ വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന തരത്തിലായിരുന്നു അധിക്ഷേപം.

ഒമ്പത് മാസം ഗർഭിണിയായ തന്നെ 'ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ' എന്ന് പരിഹസിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഗീതു പരാതിയിൽ പറയുന്നു.

Tags:    
News Summary - Jaick's wife geethu thomas filed a case against the Facebook page admin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.