കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്‍റായി പി.ടി.പി സാജിതയും ജനറല്‍ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു. സി.വി ജമീല, കദീജാറഹ്മാന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ആര്‍.സി സാബിറ, സാഹിറ എം.എ, റജീന ബീഗം എന്നിവരേയും തെരഞ്ഞെടുത്തു.
കോഴിക്കോട് ഹിറ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.