മലപ്പുറം: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറും അവിഭക്ത സമസ്ത മുശാവറ മെംബറുമായിരുന്ന എൻ.കെ. മുഹമ്മദ് മൗലവി (94 ) അന്തരിച്ചു. എൻ.കെ. ഉസ്താദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനുമായ ഇദ്ദേഹം നുസ്റത്തുൽ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂർ ജാമിഅ വഹബിയ്യ ചാൻസലറുമാണ്. 1931ൽ നടുവത്ത് കളത്തിൽ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായാണ് ജനനം. മഞ്ചേരി മുഫീദുൽ ഉലൂം ദർസിൽ ഓവുങ്ങൽ അബ്ദുറഹ്മാൻ മുസ്ലിയാരിൽനിന്ന് ദർസ് പഠനം ആരംഭിച്ചു. വണ്ടൂർ ജുമുഅത്ത് പള്ളിയിൽ കെ.കെ. സ്വദഖതുല്ല മൗലവിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. വെല്ലൂർ ബാഖിയാത്തിൽനിന്ന് 1960ൽ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു.
1960 മുതൽ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവിൽ മുദർരിസായിരുന്നു. 1964 മുതൽ ആറ് ദശാബ്ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ സ്വദ്ർ മുദർരിസാണ്. അവിഭക്ത സമസ്തയിൽ 1962 മുതൽ കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം 1967 മുതൽ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ മുശാവറ മെംബറും ഫത്വ സമിതി അധ്യക്ഷനുമാണ്.
2000ത്തിൽ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുട നിര്യാണം മുതൽ സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡൻറാണ്. കർമശാസ്ത്ര പാഠങ്ങൾ, ഹജ്ജ് -ഉംറ, വൈവാഹിക നിയമങ്ങൾ, ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ, സമ്പൂർണ കർമശാസ്ത്രം എന്നിവ രചനകളാണ്.
പാലേംപടിയൻ കാപ്പാട്ട് മൈമൂന ഹജ്ജുമ്മയാണ് (ഇരുമ്പുഴി) ഭാര്യ. മക്കൾ: അബ്ദുന്നാസിർ വഹബി, ഹുസൈൻ വഹബി, കുഞ്ഞുമൊയ്തീൻ വഹബി, റുഖിയ്യ, ഖദീജ.
തിങ്കളാഴ്ച രാവിലെ 10ന് കൂട്ടിലങ്ങാടി കടൂപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഇദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചിച്ച് കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്റസകളിലെ ഓൺലൈൻ ക്ലാസുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.