ജനകീയ ഹോട്ടൽ : കുടുംബശ്രീക്ക് 33.60 കോടി അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: ജനകീയ ഹോട്ടലിന്റെ സബ്സിഡി കുടുംബശ്രീക്ക് 33.60 കോടി അനുവദിച്ച് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. നിബന്ധനകൾക്ക് വിധേയമായി 2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ തുടർ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയ 220 കോടി രൂപക്ക് നേരത്തെ ഭരണാനുമതി നല്കിയിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിൽ ജനകീയ ഹോട്ടൽ സബ്‌സിഡിക്കായി അനുവദിച്ച 26.75 കോടി രൂപ വിനിയാഗിച്ചതായും, ജനകീയ ഹോട്ടലുകൾക്ക് ഉച്ചഭക്ഷണത്തിന് സബ്സിഡി കുടിശ്ശികയിനത്തിൽ 41.09 കോടി രൂപ പദ്ധതി വിഹിതത്തിനുപരിയായി അടിയന്തരമായി അനുവദിക്കണമെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

സബ് സിഡി കുടിശ്ശിക ജില്ലാ തലത്തിൽ ആനുപാതികമായി വിതരണം ചെയ്യണമെന്നാണ് ഉത്തരവ്. തദ്ദേശ വകുപ്പിലെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ ഈ തുക കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യണം. ഇതുവരെ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നൽകിയ തുക ജില്ലാടിസ്ഥാനത്തിൽ അനുവദിച്ചതിന്റെയും ചെലവഴിച്ചതിന്റെയും കൃത്യമായ കണക്കുകളും വിശദാംശങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ട് നൽകുന്നതിന് കുടുംബശ്രീ ഡയറക്ടർ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.

Tags:    
News Summary - Janakiya Hotel: 33.60 crore sanctioned to Kudumbashree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.