റെയിൽ പാലം അറ്റകുറ്റപ്പണി: ജനശതാബ്ദി എക്സ്​പ്രസ്​ സർവിസ് റദ്ദാക്കി

തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിലെ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ചയിലെ തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളുടെ സർവിസ് റദ്ദാക്കി.

വ്യാഴാഴ്ചയിലെ തിരുനൽവേലി-ഗാന്ധിധാം ഹംസഫർ പ്രതിവാര എക്സ്പ്രസ് (20923) വിരുദനഗർ ജങ്ഷൻ, മധുര, ദിണ്ടിക്കൽ, കരൂർ, ഈറോഡ് വഴി തിരിച്ചുവിടും. ഷൊർണൂർ ജങ്ഷൻ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവിസ്. ഈ ട്രെയിനിന് നാഗർകോവിൽ, തിരുവനന്തപുരം, കായംകുളം, എറണാകുളം ജങ്ഷൻ, തൃശൂർ സ്റ്റേഷനുകളിലെ സ്റ്റോപ് ഒഴിവാക്കി.

വ്യാഴാഴ്ച പുറപ്പെടുന്ന കന്യാകുമാരി-പുണെ എക്സ്പ്രസ് (16382) നാഗർഗോവിൽ, സേലം വഴി തിരിച്ചുവിടും. വിരുദനഗർ, മധുര, ദിണ്ടിക്കൽ, കരൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുണ്ടാകും. കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16525) നാഗർകോവിൽ, സേലം ജങ്ഷൻ വഴി തിരിച്ചുവിടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

Tags:    
News Summary - Janshatabdi Express service has been cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.