സുൽത്താൻ ബത്തേരി: തനിക്കെതിരെ സാമ്പത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശൻ മൊറാഴ എന്നിവർക്കെതിരെ സി.കെ. ജാനു വക്കീൽ നോട്ടീസയച്ചു. സുൽത്താൻ ബത്തേരിയിലെ അഡ്വ. ടി.എം. റഷീദ് മുഖേനയാണ് നോട്ടീസ് അയച്ചത്. ഉന്നയിച്ച ആരോപണങ്ങളിൽ ഒരാഴ്ചക്കുള്ളിൽ കൽപറ്റ പ്രസ് ക്ലബിൽ വാർത്തസമ്മേളനം വിളിച്ച് മാപ്പുപറയുക, ഒരു കോടി നഷ്ടപരിഹാരം നൽകുക എന്നിവയാണ് ആവശ്യങ്ങൾ. അല്ലാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ പറയുന്നു.
പനവല്ലി, മുത്തങ്ങ സമരങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ താൻ ആദിവാസികളുടെ ക്ഷേമത്തിന് ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാനാണ് ജെ.ആർ.പി സംസ്ഥാന നേതാക്കളെന്ന് അവകാശപ്പെടുന്നവർ ശ്രമിക്കുന്നത്. അവർ ഭാരവാഹികളല്ല. ഭാരവാഹികളെന്നുള്ള ലെറ്റർപാട് കൃത്രിമമായി തയാറാക്കിയാണ് മാധ്യമങ്ങൾക്ക് വാർത്ത എഴുതിക്കൊടുത്തത് -നോട്ടീസിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.