തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസിൽ പിതാവ് ജെയിംസ് ജോസഫ് വെള്ളിയാഴ്ച സി.ജെ.എം കോടതിയിൽ ഹാജരാകും. സി.ബി.ഐ കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതിതേടി ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്തെങ്കിലും സൂചന ലഭിച്ചാൽ തുടരന്വേഷിക്കാമെന്നാണ് സി.ബി.ഐ വാദം.
തുടർന്ന്, അഭിപ്രായം അറിയിക്കാൻ കോടതി ജെസ്നയുടെ പിതാവിന് നോട്ടീസയച്ചു. സി.ബി.ഐ ഉദ്യോഗസ്ഥരുമായി പിതാവ് ചർച്ച നടത്തും. സി.ബി.ഐ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ നടപടി സ്വീകരിക്കും. അഭിഭാഷകരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചക്കുശേഷം തീരുമാനിക്കും.
ജെസ്നയുടെ തിരോനത്തിന് പിന്നിൽ മതതീവ്രവാദ സംഘടനകൾക്ക് ബന്ധമില്ലെന്നാണ് സി.ബി.ഐ റിപ്പോർട്ടിലുള്ളത്. ജസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജെസ്നയുടെ സുഹൃത്തിന്റെയും പിതാവിന്റെയും ബ്രെയിൻമാപ്പിങ് പരിശോധന നടത്തിയെങ്കിലും കേസിന് സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല.
സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നട ത്തിയെങ്കിലും കൊല്ലപ്പെട്ടതിന് തെളിവ് ലഭിച്ചില്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നുകാട്ടി പിതാവ് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.