ആറാട്ടുപുഴ: ജോലിസ്ഥലമായ ജമ്മുവിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ജവാൻ ട്രെയിനിൽ മരിച്ചു. ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിലെ (ഗ്രെഫ്) അംഗമായ മുതുകുളം വടക്ക് പാണ്ഡവർ കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് സുനിൽ ഭവനത്തിൽ കെ.സുനിൽകുമാറാണ് ( 43) മരിച്ചത്.
യാത്രക്കിടെ ആന്ധ്രയിൽ ട്രെയിനിൽവെച്ച് മരണപ്പെടുകയായിരുന്നു. പരേതനായ ഗ്രഫ് ജവാൻ കാർത്തികേയന്റെയും സുശീലയുടേയും മകനാണ്. ഭാര്യ: നിഷ. മക്കൾ: സംവൃത, ആദർശ്.
സംസ്കാരം മുതുകുളത്തെ വിട്ടുവളപ്പിൽ പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.