മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ജയസൂര്യ; ഹൈകോടതിയിൽ ഹരജി നൽകി

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ജയസൂര്യ ഹൈകോടതിയിൽ. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ഹരജിയിൽ പറയുന്നു.

സെപ്റ്റംബർ 18ന് ജയസൂര്യ വിദേശത്ത് നിന്ന് മടങ്ങിവരും. വിദേശത്തായതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ല. ഐ.പി.സി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്.ഐ.ആർ അപ്ലോഡ് ചെയ്തിട്ടുമില്ല. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നത് പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യയുടെ ആവശ്യം.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ശൗ​ചാ​ല​യ​ത്തി​നു​ സ​മീ​പം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. ഐ.​പി.​സി 354, 354 എ, 509 ​എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ലൈം​ഗി​കാ​തി​ക്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ക്കൊ​പ്പം ജാ​മ്യ​മി​ല്ലാ വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു യു​വ​ന​ടി​മാ​രു​ടെ പ​രാ​തി​യി​ലാ​ണ്​ നി​ല​വി​ല്‍ ജ​യ​സൂ​ര്യ​ക്കെ​തി​രെ കേ​സു​ള്ള​ത്.

Tags:    
News Summary - jayasurya Anticipatory bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.