കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ന്ന എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്‌ 35ാം വാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​നം സ​മ​സ്ത അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗ്യാൻവാപിയിൽ നിയമം കാറ്റിൽ പറത്തി –ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഗ്യാൻവാപി പള്ളിയില്‍ പൂജക്ക് അനുമതി നല്‍കിയത് നിയമം കാറ്റില്‍പറത്തിയാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് കടപ്പുറത്ത് എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന് കോടാലിവെക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുമുണ്ടാവരുത്. രാജ്യത്ത് ആരാധന സംരക്ഷിക്കാൻ നിയമങ്ങളുണ്ട്. അത് സംരക്ഷിച്ചാണ് സര്‍ക്കാറും വിധികര്‍ത്താക്കളും പ്രവര്‍ത്തിക്കേണ്ടത്. നിയമപരമായി വിധിയെ എങ്ങനെ മറികടക്കാനാവും എന്നാണ് സമസ്ത ആലോചിക്കുന്നത്. വര്‍ഗീയചിന്തയുണ്ടാക്കി ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന പ്രവൃത്തിയരുതെന്നും ആരെങ്കിലും പറയുന്ന ഭാഷയില്‍ പ്രതികരിക്കാന്‍ സമസ്തക്ക് കഴിയില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

ന്യൂനപക്ഷത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണഘടനപരമായിതന്നെ സർക്കാറിനുണ്ടെന്നും സർക്കാർ പിന്തുണയിൽ അവരെ വേദനിപ്പിക്കുന്ന സമീപനമുണ്ടാവുന്നത് ദുഖഃകരമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫാഷിസത്തെ മറ്റൊരു ഫാഷിസരൂപത്തിൽ എതിർക്കാൻ അവകാശമില്ല.

ആരാധനാലയങ്ങളിൽ മറ്റ് രീതികൾക്ക് അനുമതി കൊടുക്കരുതെന്നാണ് നിയമം. എന്നാൽ, ഗ്യാൻവാപിയിൽ അത് സംഭവിച്ചു. എങ്കിലും നിയമപരമായ വഴികൾ പ്രയോജനപ്പെടുത്തി പ്രതികരിക്കാനേ അവകാശമുള്ളൂ. ന്യൂനപക്ഷവും ഭൂരിപക്ഷവും കൊമ്പുകോർക്കേണ്ടവരല്ല, പരസ്പരം മനസ്സിലാക്കേണ്ടവരാണ്. ആ ഒരുമയിലാണ് ബ്രിട്ടീഷുകാർക്ക് നാടുവിടേണ്ടി വന്നത്. അത് നിലനിർത്താൻ കഴിയണം. പ്രതിസന്ധികളിൽ ഒറ്റക്ക് തീരുമാനമെടുക്കാതെ പണ്ഡിത നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കണം. മറ്റാരുടെയെങ്കിലും അജണ്ടക്ക് പിറകെ പോയി നാശത്തിലാവരുത്. ചില അജണ്ടകളിൽ കെട്ടിയിട്ട് ചിന്തകളെ മരവിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന തിരിച്ചറിയണം. അത്തരം അജണ്ടളിൽ കാലംകഴിക്കേണ്ടവരല്ല നാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Jiffrey Muthukoya Thangal says the law away in Gyanwapi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.