ജിഷ വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹരജി

കൊച്ചി: ജിഷ വധക്കേസില്‍ വിചാരണനടപടി നിര്‍ത്തിവെക്കണമെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അടിസ്ഥാനമാക്കിയ പി.കെ. അനസിന്‍െറ മൊഴി കുറ്റപത്രത്തോടൊപ്പം പേര് സമര്‍പ്പിച്ച ചിലരുടെ മൊഴികള്‍ക്ക് വിരുദ്ധമാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ആലുവ ബിനാനിപുരം സ്വദേശി എസ്.ജി. ഡേവിസാണ് കോടതിയെ സമീപിച്ചത്.

ജിഷയുടെ മാതാവിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതിന് പകരം പി.കെ. അനസിന്‍െറ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു. പെരുമ്പാവൂര്‍ സ്വദേശിനിയും നിയമവിദ്യാര്‍ഥിനിയുമായ ജിഷയെ ഏപ്രില്‍ 28നാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. കേസില്‍ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - jisha murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.