തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി മരിച്ച കേസില്‍ രണ്ടാം പ്രതിയായ കോളജ് പി.ആര്‍.ഒ കെ.വി. സഞ്ജിത്തിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളി. ജിഷ്ണു മരിച്ച ദിവസം കോളജില്‍ ഉണ്ടായിരുന്നില്ളെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ളെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിക്കുള്ള സ്വാധീനം കേസ് നടത്തിപ്പിനെ ബാധിക്കാനും മറ്റും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍െറ വാദവും അംഗീകരിച്ചാണ് ഉത്തരവ്.
ഇതോടെ, പൊലീസ് കോടതിയില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട അഞ്ചില്‍ നാല് പ്രതികളുടെ അറസ്റ്റിന് തടസ്സം നീങ്ങി. ഒന്നാംപ്രതി നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് വ്യാഴാഴ്ച ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ച് വരെ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അധ്യാപകരായ സി.പി. പ്രവീണ്‍, ദിപിന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനു പോലും ശ്രമിച്ചിട്ടുമില്ല.
ഇതില്‍, സഞ്ജിത്തിനെയും ശക്തിവേലിനെയും പ്രവീണിനെയും കോളജില്‍നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച സഞ്ജിത്തിനെയും മറ്റ് മൂന്നുപേരെയും ഇത്രയും ദിവസമായിട്ടും പിടികൂടാന്‍ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥന്‍െറ മകനാണ് സഞ്ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.