കൃഷ്ണദാസി​െൻറ ജാമ്യം: വിധിയിൽ നിരാശയെന്ന്​ ജിഷ്​ണുവി​െൻറ ബന്ധുക്കൾ

കോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ കോളജ്​ ചെയർമാൻ പി.കെ കൃഷ്ണദാസിന്​​ഹൈകോടതി മുൻകുർ ജാമ്യം അനുവദിച്ചതിൽ നിരാശയുണ്ടെന്ന്​ ജിഷ്ണുവി​​െൻറ ബന്ധുക്കൾ.  കോടതി വിധി കൃഷ്​ണദാസിന്​ അനുകൂലമാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. അനുകൂല വിധിയുണ്ടാകുമെന്ന്​ പ്രതികൾക്കും അറിയാമായിരുന്നതിനാലാണ്​ കോളജിന് ​അവധി പ്രഖ്യാപിച്ചത്. കേസി​​െൻറ ആദ്യഘട്ടത്തിൽ വന്ന വീഴ്ചയാണ്​ ജാമ്യം കിട്ടാൻ കാരണമായത്.  പ്രാഥമിക അന്വേഷണം നടത്തിയ പൊലീസുകാർ തെളിവുകൾ നശിപ്പിച്ചു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലും അട്ടിമറി നടന്നിട്ടുണ്ട്​. കൃഷ്​ണദാസിനെതിരെ ഹാജരാക്കാൻ മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ്​ഹൈകോടതിയിൽ നിന്നും ജാമ്യം ലഭിച്ചതെന്നും ജിഷ്​ണുവി​​െൻറ അമ്മാവൻ ശ്രീജിത്ത്​ ആരോപിച്ചു. 

സർക്കാർ ഏറ്റവും നല്ല അഭിഭാഷകനെയാണ്​ജിഷ്ണുവി​​െൻറ കേസിനുവേണ്ടി അനുവദിച്ചത്. അദ്ദേഹം നീതിക്കുവേണ്ടി കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇടക്കാല വിചാരണകളിൽ  സർക്കാർ അഭിഭാഷകൻ പാരാജയപ്പെട്ടു. സംഭവദിവസം കൃഷ്​ണദാസ്​ കോളജിൽ ഉണ്ടായിരുന്നുവെന്ന്​ തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കുകയാണുണ്ടായത്​.  ശാസ്ത്രീയ തെളിവുകൾ നശിപ്പിച്ച്​ കോടതിയെ തെറ്റിദ്ധരിപ്പിച്ച്​ ജാമ്യം നേടുകയാണ്​ കൃഷ്​ണദാസ്​ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചു. 

ഒന്നാംപ്രതിക്ക്​ മുൻകൂർ ജാമ്യം അനുവദിച്ച ഹൈകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കണം. പ്രാഥമിക തെളിവുകൾ നശിപ്പിച്ച പൊലീസുകാർക്കെതിരെയും പോസ്​റ്റ്​മോർട്ടം അട്ടിമറിച്ച ഡോക്​ടർമാർക്കെതിരെയും നടപടിയെടുക്കണമെന്നും ജിഷ്​ണുവി​​െൻറ കുടുംബം ആവശ്യപ്പെട്ടു. 

അന്വേഷണ സംഘത്തെ വിപുലീകരിച്ചുകൊണ്ട്​ തുടരന്വേഷണം ശക്തമാക്കണമെന്നും ജാമ്യം നിഷേധിച്ചിട്ടും സ്വതന്ത്രരായി നടക്കുന്ന മറ്റ്​ നാലു പ്രതികളെയും ഉടൻ അറസ്​റ്റു ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ജിഷ്ണുവി​െൻറ അമ്മ മഹിജ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും ബന്ധുക്കൾ അറിയിച്ചു.

റൂറൽ എസ്​.പി ഉൾപ്പെടെയുള്ള പൊലീസുകാർ പണംപറ്റി​പ്രതികൾക്ക്​ഒത്താശ ചെയ്യുകയാണ്. അതുകൊണ്ടാണ്​ പ്രതികളെ അറസ്റ്റ്​ ചെയ്യാത്തത്. കേസ്​ ഇത്തരത്തിൽ മുന്നോട്ടു പോയാൽ വീണ്ടും നിരവധി ജിഷ്​ണുമാരും അട്ടിമറിക്കപ്പെടുന്ന കേസുകളുമുണ്ടാകുമെന്നും ശ്രീജിത്ത്​ പറഞ്ഞു.
നീതിക്കുവേണ്ടി കേരള സമൂഹം മുന്നിട്ടിറങ്ങണമെന്നും സമരത്തിൽ ജിഷ്ണുവി​െൻറ കുടുംബം അണിചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - jishnu's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.