ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പേരിട്ടിരിക്കുന്നത്

കോട്ടയം: കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പേരിട്ടിരിക്കുന്നത്. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ വി.വി.അഗസ്റ്റിനാണ് പാര്‍ട്ടി ചെയര്‍മാന്‍. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.

ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. എന്നാൽ, ബി.ജെ.പി അനുകൂല നിലപാടെടുക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കാണാനും ശ്രമം നടക്കുന്നുണ്ട്.

ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബി.ജെ.പി നേതൃത്വം ഒരുങ്ങുന്നത്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം. 

Tags:    
News Summary - Johnny Nellore has announced the new party as working chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.