കൊച്ചി: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന കോതമംഗലം മണ്ഡലത്തിലെ നവകേരള സദസിൽ പരമാവധി കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാകും. കുടുംബശ്രീ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ആന്റണി ജോൺ എം.എൽ.എ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺമാർ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ, മെമ്പർ സെക്രട്ടറിമാർ, കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്ലാൻ ക്ലർക്കുമാർ എന്നിവരാണ് സംയുക്ത യോഗത്തിൽ പങ്കെടുത്തത്.നവകേരള സദസിനോടനുബന്ധിച്ച് കുടുംബശ്രീയുടേതായ തനത് പ്രചാരണ പരിപാടികളും കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കുന്ന വടം വലി മത്സരമടക്കം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഡിസംബർ 10 ന് ഉച്ചക്ക് രണ്ടിന് മാർ ബേസിൽ സ്കൂൾ മൈതാനത്താണ് കോതമംഗലം മണ്ഡലത്തിലെ നവകേരള സദസ് നടക്കുക.
കോതമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി.എം റജീന അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓഡിനേറ്റർ അമ്പിളി തങ്കപ്പൻ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ഡോ. എസ്. അനുപം,നിയോജക മണ്ഡലം സംഘടക സമിതി ജോയിന്റ് കൺവീനർ എൽ.ആർ തഹസിൽദാർ കെ.എം നാസർ, മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.