കോട്ടയം: ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം നൽകിയ തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് താൽക്കാലിക ആശ്വാസം. ജോസ് വിഭാഗത്തിന് തിരിച്ചടിയും.ഭാവിപരിപാടികൾ ആവിഷ്കരിക്കാൻ ജോസഫ് വിഭാഗം കോട്ടയത്ത് നേതൃയോഗം നടക്കുന്നതിനിടെയാണ് കോടതിവിധി വന്നത്. ഇതോടെ നേതാക്കളും പ്രവർത്തകരും കൂടുതൽ ആവേശത്തിലായി.
കോടതിവിധി ജോസ് കെ. മാണിയുടെ പരാതിയിൽ സ്പീക്കറുടെ അയോഗ്യത നടപടിയിൽനിന്നുള്ള രക്ഷപ്പെടൽ കൂടിയായി. അയോഗ്യത നടപടി അതിജീവിക്കാൻ അടിയന്തര നിയമപോരാട്ടത്തിനിറങ്ങാൻ യു.ഡി.എഫ് നേതൃത്വം കഴിഞ്ഞദിവസം ജോസഫിെന ഉപദേശിച്ചതിന് പിന്നാലെയാണ് ഹൈകോടതിൽനിന്ന് സ്േറ്റ ലഭിച്ചത്.
മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തിലേക്കും ജോസഫിന് ക്ഷണമുണ്ടായില്ല. ജോസ് െക. മാണി ഇൗ യോഗത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമാണെന്നും ഉടൻ ജോസഫ് ആരോപിച്ചു. യഥാർഥ കേരള കോൺഗ്രസ് ജോസ് വിഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയതോടെ യു.ഡി.എഫും ജോസ് വിഭാഗത്തെ മുന്നണിയിൽനിന്ന് പുറത്താക്കാൻ തിരക്കിട്ട് നീക്കങ്ങൾ നടത്തിയ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയും കോട്ടയം ഡി.സി.സിയും വെട്ടിലായിരുന്നു. ഹൈകോടതി വിധി ഇവർക്കും ആശ്വാസമായി.
രണ്ടില ചിഹ്നം ലഭിച്ചതിലൂടെ ജോസ് പക്ഷം കൂടുതൽ ഊര്‍ജത്തോടെ മുന്നോട്ടുവരുമെന്നതിനാൽ രണ്ടുവിഭാഗങ്ങള്‍ തമ്മിലെ ശാക്തിക സന്തുലനത്തില്‍ വ്യത്യാസം വരുമോയെന്ന ആശങ്കയും യു.ഡി.എഫിനുണ്ടായിരുന്നു. ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന നേതാക്കള്‍പോലും മടങ്ങാനുള്ള നീക്കത്തിലും ആയിരുന്നു.
അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിെൻറ നിയമപരമായ തുടര്നീക്കങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും തടസ്സപ്പെടുത്തേണ്ട ബാധ്യതയും ജോസഫിനുണ്ടായിരുന്നു. ഇത് വരും ദിവസങ്ങളിൽ നിര്‍ണായകമാകുമെന്നതിനാൽ ഇനിയുള്ള നീക്കങ്ങളെല്ലാം ഇരുപക്ഷവും ശക്തമാക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും ഇടതുമുന്നണിയുമായുള്ള നീക്കുപോക്കുകളും ജോസഫ് പക്ഷത്തിന് വൻ ആഘാതമായിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ വിധിക്കെതിരെ ഡല്‍ഹി ഹൈകോടതിയിൽ അപ്പീൽ സമർപ്പിക്കാനായിരുന്നു ജോസഫ് പക്ഷത്തിെൻറ ആദ്യ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.