ജോസ് വിഭാഗത്തി​െൻറ കൊഴിഞ്ഞുപോക്ക് യു.ഡി.എഫിന് തിരിച്ചടിയായി; കൂട്ടിക്കല്‍ ഇനി ചെങ്കൊടിക്കുകീഴില്‍

കൂട്ടിക്കല്‍: ഒന്നര പതിറ്റാണ്ട്​ കോണ്‍ഗ്രസ് ഭരിച്ച കൂട്ടിക്കല്‍ ഇനി ചെങ്കൊടിക്കു കീഴില്‍. ജോസ് വിഭാഗത്തി​െൻറ കൊഴിഞ്ഞുപോക്ക് യു.ഡി.എഫി​ന്​ തിരിച്ചടിയായി. ജോസഫ് വിഭാഗത്തിന്​ സീറ്റ് നല്‍കാതിരുന്നതും കോണ്‍ഗ്രസിലെ സീറ്റ്​ തര്‍ക്കവും തകര്‍ച്ചക്കിടയാക്കി. ജോസഫ് വിഭാഗത്തിന്​ കാര്യമായ നേതാക്കള്‍ കൂട്ടിക്കലില്‍ ഇല്ലാത്തതിനെത്തുടര്‍ന്ന്​ സീറ്റ് അവഗണിക്കുകയായിരുന്നു.

തേന്‍പുഴ ഈസ്​റ്റിലെ സ്ഥാനാർഥിയെച്ചൊല്ലിയുള്ള തര്‍ക്കം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ ബാധിച്ചു. വാര്‍ഡിനോട് ചേര്‍ന്ന പ്രദേശത്തെ പഞ്ചായത്ത് മുന്‍ മെംബറെ അവഗണിച്ചത് വാര്‍ഡില്‍ തിരിച്ചടിയായി. മണ്ഡലം പ്രസിഡൻറ്​ സ്ഥാനം അടിക്കടിയുള്ള വെച്ചുമാറ്റവും കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടാക്കി.

ബ്ലോക്ക്​ പഞ്ചായത്തില്‍ സ്ഥാനാർഥിയുടെ പരാജയവും തിരിച്ചടിയായി.

വെല്ലീറ്റ, ചാത്തന്‍പ്ലാപ്പള്ളി വാര്‍ഡുകളിലെ യുവസ്ഥാനാർഥികളുടെ പരാജയം നേതൃത്വത്തി​െൻറ ശ്രദ്ധക്കുറവാ​െണന്നും ആരോപണമുണ്ട്​.

ഇടവേളക്കുശേഷമുള്ള ഇടതുമുന്നണിയുടെ തിരിച്ചുവരവ് സി.പി.എം അടക്കമുള്ള പാര്‍ട്ടിക്ക് മേഖലയിൽ ഊർജമായിട്ടുണ്ട്​.

സി.പി.എം-സി.പി.ഐ സംഘടന നേതാക്കളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിനിടയാക്കിയതെന്ന്​ അവർ പറയുന്നു. 

Tags:    
News Summary - Jose team was a setback for the UDF; Kuttikkal is under the red flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.