തൊടുപുഴ: ചാരക്കേസിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച കെ. മുരളീധരനെതിരെ കോണ്‍ഗ്രസ് ഐ ഗ്രൂപ് രംഗത്ത്. കരുണാകരനെ കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരനാണെന്ന് കെ.പി.സി.സി വക്താവും രമേശിെൻറ വിശ്വസ്തനുമായ ജോസഫ് വാഴക്കന് ആരോപിച്ചു. സ്വയം പ്രമാണിയാകാന്‍ മുരളീധരന് ശ്രമിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കേവ അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.ഐ.സി വിട്ട് കോണ്‍ഗ്രസിൽ തിരികെയെത്തിയ കരുണാകരനെ ഏറ്റവും വിഷമിപ്പിച്ചത് മുരളീധരെൻറ വാക്കുകളും പ്രവൃത്തിയുമായിരുന്നു. ആദ്യന്തം കരുണാകരനൊപ്പം നിന്നത് പദ്മജ മാത്രമാണ്. വിവാദം അവസാനിച്ചെന്ന് പറഞ്ഞശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ല. മുരളീധരന് പാര്‍ട്ടിയോട് കൂറുകാട്ടണമെന്നും വാഴക്കന് പറഞ്ഞു. കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടെന്നും ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും അദ്ദേഹത്തെ ചതിെച്ചന്നുമായിരുന്നു ചെന്നിത്തലയെ ലക്ഷ്യമിട്ട് മുരളീധരന് കഴിഞ്ഞദിവസം പറഞ്ഞത്.
കോഴിക്കോട് ഡി.സി.സിയിൽ കെ. കരുണാകരൻ അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നടത്തിയ പ്രസ്താവനയോടെയാണ് ചാരക്കേസ് വീണ്ടും വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.