മാധ്യമപ്രവർത്തകർക്ക്​ മറക്കാനാവില്ല ആ സൗഹൃദം

കോ​ട്ട​യം: ന​ഗ​ര​ത്തി​​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഊ​ഷ്മ​ള​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ചു​രു​ക്കം നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം​തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ൾ വ​ള​ർ​ന്നാ​ലേ ജ​നാ​ധി​പ​ത്യ​ത്തി​നും വ​ള​ർ​ച്ച​യു​ണ്ടാ​വൂ എ​ന്ന്​ അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഏ​തു​സ​മ​യ​ത്തും ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന ഒ​രു നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​തീ​വ ശ്ര​ദ്ധ​പു​ല​ർ​ത്തി​യി​രു​ന്നു.

സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കാ​ൻ അ​ദ്ദേ​ഹം എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കാ​ലാ​നു​സൃ​ത​മാ​യി പെ​ൻ​ഷ​ൻ തു​ക​യി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു. കേ​ര​ള​ത്തി​ലെ 14 പ്ര​സ്​​ക്ല​ബു​ക​ൾ​ക്കും അ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം മ​ടി​ച്ചി​രു​ന്നി​ല്ല.

അ​ധി​കാ​ര​ത്തി​ൽ നി​ന്നി​റ​ങ്ങി​യ​ശേ​ഷ​വും ത​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ സ​ഹാ​യ​ങ്ങ​ൾ തു​ട​ർ​ന്നു​പോ​ന്നി​രു​ന്നു. കോ​വി​ഡ്​ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ഭ​ക്ഷ​ണം, മ​രു​ന്ന്​ പോ​ലു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു. 2021ൽ​ ​പു​തു​പ്പ​ള്ളി​യി​ലെ നി​യ​മ​സ​ഭ ഇ​ല​ക്​​ഷ​ൻ വി​ജ​യ​ശേ​ഷം അ​വ​സാ​ന​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഒ​ന്ന​ര​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ​ചെ​ല​വ​ഴി​ച്ചി​രു​ന്നു.

കേ​​ന്ദ്ര​സ​ർ​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളു​ടെ​മേ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വി​മ​ർ​ശ​ന​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്ന​ത്​ ഉ​മ്മ​ൻ ചാ​ണ്ടി​യി​ൽ​നി​ന്നാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​യി​ത്തം ക​ൽ​പി​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​യം പ്ര​സ് ക്ല​ബി​ന്റെ പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തി​ന് 10 സെ​ന്റ് സ്ഥ​ലം അ​നു​വ​ദി​ച്ച​തും പി​ന്നീ​ട് മു​ൻ​വ​ശ​ത്തു​കൂ​ടി പ്ര​സ്​ ക്ല​ബി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് പി.​ഡ​ബ്ല്യു.​ഡി വ​ക 3.5 സെ​ന്റ് സ്ഥ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്ത​ത് ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ്. ല​ഭി​ച്ച സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ൽ​നി​ന്ന്​ 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തും ബാ​ക്കി തു​ക സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ചു​ന​ൽ​കി​യ​തും ഉ​മ്മ​ൻ ചാ​ണ്ടി​യാ​യി​രു​ന്നു.

Tags:    
News Summary - Journalists cannot forget that friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.