കൊച്ചി: ജസ്റ്റിസ് ആൻറണി ഡൊമിനിക് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്. ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു മലയാളി ജഡ്ജി 17 വർഷത്തിന് ശേഷമാണ് കേരള ഹൈകോടതിയിൽ ചീഫ് ജസ്റ്റിസാകുന്നത്. ഇതിന് മുമ്പ് 2001ൽ ജസ്റ്റിസ് കെ.കെ. ഉഷയാണ് കേരള ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന മലയാളി.
കോട്ടയം പൊൻകുന്നം സ്വദേശിയായ ആൻറണി ഡൊമിനിക് മംഗലാപുരം എസ്.ഡി.എം കോളജിൽനിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലും ജുഡീഷ്യൽ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമായി 1981ൽ പ്രാക്ടീസ് തുടങ്ങി. 1986ൽ ഹൈകോടതി അഭിഭാഷകനായി. 2007 ജനുവരി 30നാണ് കേരള ഹൈകോടതി ജഡ്ജിയാകുന്നത്.
നവനീതി പ്രസാദ് സിങ് 2017 നവംബറിൽ വിരമിച്ചതിനെത്തുടർന്നാണ് ആൻറണി ഡൊമിനിക്കിനെ ആക്ടിങ് ചീഫ് ജസ്റ്റിസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.