മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ. ബാബുവിെൻറ ഓഫിസ് സെക്രട്ടറി കെ. നന്ദകുമാറിെൻറ വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ കഴിയിെല്ലന്ന് കാണിച്ച് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ചെയ്തു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദംകേൾക്കലിന് കേസ് ജൂണ്‍ ഒന്നിലേക്ക് മാറ്റി.
മാര്‍ച്ച് 21നാണ് മുന്‍മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വാറൻറിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൂന്ന് വീടുകളില്‍നിന്നായി 83-രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന്, നന്ദകുമാർ, ഭാര്യമാതാവ് ചിന്നമ്മ പീറ്റർ, ഭാര്യപിതാവ് എം.എസ്. പീറ്റര്‍ എന്നിവരുടെ പേരിെല 10-ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെയാണ് പീറ്ററും ചിന്നമ്മ പീറ്ററും ഹരജി ഫയല്‍ ചെയ്തത്.
പ്രാഥമികാന്വേഷണത്തില്‍ 30-ലക്ഷം രൂപയുടെ വരുമാനം നന്ദകുമാറിെൻറതായി കണ്ടെത്തി. 2011-ജൂണ്‍ മുതല്‍ 2016-മേയ് വരെയുള്ള കണക്കുകളാണ് പരിശോധിച്ചത്.
നന്ദകുമാര്‍ പുതിയ വീട് നിര്‍മിക്കുകയും രണ്ട് കാറുകള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഭാര്യപിതാവും ഈ കാലഘട്ടത്തില്‍ പുതിയ വീട് നിര്‍മിച്ചു. ഒരേ പറമ്പില്‍ രണ്ട് വീടുകളിലായി താമസിക്കുന്നു. പീറ്ററിെൻറ എം.സി കാപ്സ് എന്ന കമ്പനിയും ഇതേ പറമ്പിലാണ് സ്ഥിതിചെയ്യുന്നത്. പുതിയ മെഷീനുകള്‍ വാങ്ങി ബിസിനസ് വിപുലീകരിച്ചു. രണ്ടുപേരും സാമ്പത്തിക ഇടപാടുകള്‍ ഒന്നായിട്ടാണ് കൊണ്ടുപോകുന്നത്. അന്വേഷണം പൂര്ത്തിയായിട്ടിെല്ലന്നും ഈ അവസ്ഥയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.