ആലപ്പുഴ: സോളാർ കമീഷൻ രേഖകളിലോ കണ്ടെത്തലുകളിലോ തെൻറ പേരില്ലെന്ന് കെ.സി വേണുഗോപാൽ എം.പി. തനിക്കെതിരെ ഒരു തെളിവും ആരും ഹാജരാക്കിയിട്ടില്ല. തെളിവില്ലാതെ കത്തിെൻറ അടിസ്ഥാനത്തിൽ മാത്രം തെൻറ പേര് ഉൾപ്പെടുത്തിയതിനാൽ കമീഷൻ ആരുടെേയാ കരുവാകുകയാണെന്ന് ഉൗഹിക്കേണ്ടിയിരിക്കുന്നു. കമീഷെൻറ ഭാഗത്തു നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഹാജരാക്കിെയന്ന് പറയപ്പെടുന്ന ഫോൺ രേഖകൾ ആർക്കും പരിശോധിക്കാവുന്നതാണ്. 56 കോളുകൾ ഒരു വർഷത്തിനിടെയുണ്ടായതാണ്. ഒരു കോളുപോലും രാത്രി ഒമ്പതുമണിക്കു ശേഷം പോയിട്ടില്ല. കത്ത് പ്രസിദ്ധീകരിച്ചതിനെതിരെ എറണാകുളം സി.ജെ.എം കോടതിയിൽ താൻ മാനനഷ്ടക്കേസ് നൽകിയിരുന്നു. അത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമുണ്ട്. ഇത് രാഷ്ട്രീയമായി തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാെണന്നും വേണുഗോപാൽ ആരോപിച്ചു.
40 വർഷമായി താൻ പൊതു പ്രവർത്തന രംഗത്തുണ്ട്. ഇന്നുവരെ ഇത്തരമൊരു ആരോപണത്തിനും ഇട വരുത്തിയിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്നെ പരമാവധി ഉപദ്രവിച്ചു. തനിക്കെതിരെ ഒരു സ്വതന്ത്ര സാക്ഷിമൊഴി പോലും ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് കമീഷൻ റിപ്പോർട്ടിന് പിറകിലെന്നും വേണുഗോപാൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.