ദോഹ: താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗുണത്തിനായി ഉന്നയിച്ച വിമര്‍ശനങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണുന്നതിന് പകരം കോണ്‍ഗ്രസിലുണ്ടായത് വ്യക്തിഹത്യക്കുള്ള ശ്രമമാണെന്ന് കെ. മുരളീധരന്‍ എം.എല്‍.. ദോഹയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ‘ഇന്‍കാസി’ന്‍െറ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പറഞ്ഞ രാഷ്ട്രീയകാര്യങ്ങളെ പരാമര്‍ശിക്കാതെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്താന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തയാറായതിന് പിന്നില്‍ ആളുണ്ട്. സാധാരണ അങ്ങനെ ഉള്ളവര്‍ ആരാണെന്ന് അവരുടെ മുഖത്തുനോക്കി പറയുന്നതാണ് തന്‍െറ ശീലം. എന്നാല്‍, ആളുടെ പേര് പറഞ്ഞാല്‍ അച്ചടക്ക ലംഘനമാകുമെന്നുള്ളതിനാല്‍ അത് പൊതുസ്ഥലത്ത് പറയുന്നില്ല.
എന്നാല്‍, പറയാന്‍ അവസരം കിട്ടുന്ന പാര്‍ട്ടിവേദികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുന്നത് പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും എന്ന് കരുതിയാണ് താന്‍ കോഴിക്കോട്ട് നടന്ന കെ. കരുണാകരന്‍ അനുസ്മരണത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. കെ. മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.