തിരുവനന്തപുരം: വികസനകാര്യങ്ങളിൽ പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രാദേശികതലത്തിൽ ചർച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ. നെടുമ്പാശ്ശേരി വിമാനത്താവളം ഉണ്ടായസമയത്തും പ്രാദേശികമായ എതിർപ്പുകൾ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ വ്യക്തിപരമായി താൽപര്യമെടുത്ത് പ്രശ്നമില്ലാതെ പദ്ധതി നടപ്പാക്കിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
കേരള െഡവലപ്മെൻറ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിെൻറ (കെ-ഡിസ്‌ക്) ഉദ്ഘാടന ചടങ്ങിൽ നടത്തിയ അധ്യക്ഷപ്രസംഗം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്നും പ്രാദേശിക വിഷയങ്ങള്‍ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്ത് വഷളാക്കുന്നത് വികസനവിരോധമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏത് വികസനത്തിനും തടസ്സം നില്ക്കുന്നു. എത് സര്‍ക്കാര്‍ ഭരിച്ചാലും ഇതിന് മാറ്റമില്ല.
താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും മുരളീധരൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. കണ്ണൂർ കീഴാറ്റൂരിലും മലപ്പുറത്ത് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ഉയർന്നുവരുന്ന ജനകീയസമരങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് പരോക്ഷമായി വിേയാജിക്കുന്നതായിരുന്നു മുരളീധരെൻറ പ്രതികരണം.
കീഴാറ്റൂരിൽ ഉൾപ്പെടെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായ വിഷയങ്ങളാണ്. അതു സംബന്ധിച്ച് പാർട്ടിയുടെ സംസ്ഥാന ഘടകങ്ങൾ അത് പരിശോധിക്കുന്നുണ്ട്. അത്തരം പ്രാദേശിക വിഷയങ്ങൾ പൂർണമായും പരിഹരിച്ച് മുന്നോട്ടുപോകണം. അല്ലാതെ ലാത്തിച്ചാർജും വെടിവെപ്പും നടത്തിയിട്ടല്ല നെടുമ്പാശ്ശേരി ഉണ്ടായത്. ഇതാണ് തെൻറ നിലപാടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.