പൂഴിത്തോട് - പടിഞ്ഞാറെത്തറ ബദൽ പാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കെ.മുരളീധരൻ എം.പി

കോഴിക്കോട്: പൂഴിത്തോട് നിന്നും വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വഴിയുള്ള ബദൽപാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ.മുരളീധരൻ എം.പി ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് തുടങ്ങി വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ വരെയുള്ള 27.225 കിലോമീറ്റർ ദൈർഘ്യമുള്ള ബദൽ പാത യാഥാർത്ഥ്യമായാൽ മാനന്തവാടി, മൈസൂർ വഴി എളുപ്പത്തിൽ ബാംഗ്ലൂരിൽ എത്തിച്ചേരാൻ കഴിയും. എന്നാൽ, ബദൽ പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കാത്തതിനാലും, സംസ്ഥാന സർക്കാർ ഈ പാതക്ക് വേണ്ടത്ര പരിഗണന നൽകാത്തതിനാലും എങ്ങുമെത്താതെ കിടക്കുകയാണ്.

മഴക്കാലത്ത് മണ്ണിടിച്ചിലും, മറ്റും കാരണം താമരശ്ശേരി ചുരത്തിലും , കുറ്റ്യാടി ചുരത്തിലും ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരമാകുകയും, വയനാട് ഭാഗത്തേക്കും, മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്ക് ബദൽ പാതയായി ഉപയോഗിക്കാമെന്നതിനാലും ബദൽ പാത യാഥാർത്ഥ്യമാകുന്നതോടെ ഏറെ നേട്ടമാണുള്ളത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.മുരളീധരൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - K. Muraleedharan MP in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.