ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ള; ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഈ വിഷയത്തിൽ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി പുനഃസംഘടന എല്ലാവരെയും തൃപ്തിപ്പെടുത്തി നടക്കില്ല. താൻ വെക്കേണ്ടെന്ന് പറഞ്ഞയാളെ ബ്ലോക്ക് അധ്യക്ഷനാക്കിയെന്നും മുരളീധരൻ പറഞ്ഞു.

അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനുള്ള പണപ്പിരിവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരാണ് വിമർശനം ഉയർത്തിയത്.

കേരളത്തിന് മുഴുവൻ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് അമേരിക്കയിൽ നടക്കുന്നതെന്നാണ് വി.ഡി സതീശൻ കുറ്റപ്പെടുത്തിയത്. ആരൊക്കെയോ അനധികൃതമായി പിരിവ് നടത്തുകയാണ്. കേരള മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാൻ 82 ലക്ഷം രൂപ കൊടുക്കണം. ഒരു ലക്ഷം ഡോളർ, 50,000 ഡോളർ, 25,000 ഡോളർ ഇങ്ങനെ പ്രവാസികളെ മുഴുവൻ പണത്തിന്‍റെ അടിസ്ഥാനത്തിൽ തരം തിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് കാണിച്ചു കൊടുക്കുന്ന പരിപാടിയാണിതെന്നും സതീശൻ പരിഹസിച്ചു.

Tags:    
News Summary - K Muraleedharan react to Lok Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.