പാലക്കാട്: പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ലോക്‌സഭ കാലാവധി കഴിഞ്ഞ ശേഷം പൊതുരംഗത്തുനിന്ന് മാറുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തല തഴയപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പുതുപ്പള്ളി കഴിഞ്ഞാൽ ഞാനും ചില കാര്യങ്ങൾ പറയാം. തിരുവനന്തപുരത്തെ കെ. കരുണാകരൻ സ്മാരകത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്‌സഭ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തിലൊന്ന് കൂടുതൽ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്ത് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങൾ ആറാം തീയതിക്കുശേഷം പറയാം’, മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ തഴയപ്പെട്ടതുമായി ബന്ധപ്പെട്ട് പുതുപ്പള്ളി ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കാമെന്ന് നേരത്തെ ചെന്നിത്തലയും പറഞ്ഞിരുന്നു. ഇപ്പോൾ ഉപതെരഞ്ഞെടുപ്പാണ് മുന്നിലുള്ള മുഖ്യ അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.