തിരുവനന്തപുരം: സംവിധായകന്‍ കമല്‍ രാജ്യം വിടണമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ സംഘികളുടെ തറവാട്ടു സ്വത്തായത് എന്നു മുതലാണെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാരെ സഹായിച്ച, രാഷ്ട്രപിതാവിനുനേരെ വെടിയുതിർത്തവരാണ് മറ്റുള്ളവരോട് പാകിസ്താനില്‍ പോകാന്‍ പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?
കേരളത്തിൽ നിന്ന് കമല്‍
ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..
റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍
ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി
തമിഴകത്ത് നിന്ന് കമല്‍ഹാസന്‍
നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..
ശാസ്ത്രജ്ഞന്‍ പി.എം ഭാര്‍ഗവ...
എഴുത്തുകാരന്‍ അശോക് വാജ്പേയ്...
ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍ ...
ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി...
വാരണാസിയില്‍ നിന്ന് കവി കാശിനാഥ്...
ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.
ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നു കിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ.
എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമരപോരാളിയും സംഘികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജം വിനിയോഗിക്കാതെ മുസ്ലിമിനും കമ്യൂണിസ്റ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്‍റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്രപിതാവിന്‍റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.
നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈമണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈ നാടിന്‍റെ മോചനത്തിന് വേണ്ടി ചോര കൊണ്ട് ചരിതം രചിച്ച ഈ മണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവകുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍.
ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം!!...
ഇന്ത്യയുടെ ജനസംഖ്യ 125 കോടിക്ക് മുകളിൽ മിസ് കാൾ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാർട്ടിയുടെ നേതാവിന്......... ബാക്കിയുള്ള 100 കോടിയിൽ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആൾക്കാരെയും വിളിച്ചു പാകിസ്തിലോട്ട് പോകുന്നതല്ലേ...........?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.