ആർ.എസ്​.എസിന്​ വിടുപണി ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറി -കെ. മുരളീധരൻ

തിരുവനന്തപുരം: പാലക്കാട്ട്​​ മാനദണ്ഡങ്ങൾ ലംഘിച്ച്​ ആർ.എസ്​.എസ്​ നേതാവ്​ മോഹൻ ഭാഗവത്​ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ ഇരട്ടച്ചങ്ക​​െൻറ ​െപാലീസ്​ എന്തുകൊണ്ട്​ കേസെടുത്തില്ലെന്ന്​ കെ. മുരളീധരൻ. കേസെടുത്താൽ രാജ്യത്താകമാനം ആർ.എസ്​.എസ്​ പ്രശ്​നങ്ങളുണ്ടാക്കുമെന്നാണ്​ മുഖ്യമന്ത്രി വിശദീകരിക്കുന്നത്​. ഇത്രയേയുള്ളോ ഇരട്ടച്ചങ്ക​​െൻറ ധൈര്യം. ഒാരോ ദിവസവും ആർ.എസ്​.എസി​​െൻറയും ​നരേ​ന്ദ്ര മോദിയുടെയും ചെരിപ്പ്​ നക്കുകയാണ്​ മുഖ്യമന്ത്രിയെന്നും മുരളീധരൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനക്കെതിരെ മഹിള കോൺ​​ഗ്രസ്​ നടത്തിയ സെക്ര​േട്ടറിയറ്റ്​ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.

 ആർ.എസ്​.എസിന്​ വിടുപണി ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു. തിരുവനന്തപുരത്ത്​  ആർ.എസ്​.എസ്​ നേതാവ്​ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർ വിളിപ്പിച്ച​േ​പ്പാൾ ഇരട്ടച്ചങ്കന്​ മുട്ടുവിറച്ചു. ദലിത്​പീഡന വിഷയത്തിൽ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ഒട്ടും വ്യത്യാസമില്ലെന്നാണ്​ സമീപകാല സംഭവങ്ങൾ വ്യക്​തമാക്കുന്നത്​. മോദി കോർപറേറ്റുകൾക്കു​വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ പിണറായി ആലപ്പുഴയിലെയും ​േകാഴിക്കോ​െട്ടയും രണ്ട്​ കോടീശ്വരന്മാർക്കുവേണ്ടി നിലകൊള്ളുകയാണ്​. തീപിടിച്ച വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടു​േമ്പാൾ മുതലാളിമാരെ സഹായിക്കുന്നതിൽ രണ്ട്​ സർക്കാറുകളും മത്സ​രിക്കുകയാണ്​. സാധാരണ ജൂൺ മാസത്തിൽ ആരംഭിക്കുന്ന ഒാണച്ചന്തകൾ ഇൗ വർഷം ഇനിയ​ു​ം തുടങ്ങിയിട്ടില്ല. കൺസ്യൂമർഫെഡ്​ നാഥനില്ലാക്കളരിയാണ്​. ആന്ധ്രയിൽനിന്ന്​ അരി എത്തിക്കുന്നതിലും സർക്കാർ പൂർണ പരാജയമാണ്​. നിയമസഭയെപ്പോലും തറ രാഷ്​്ട്രീയത്തി​​െൻറ വേദിയാക്കിമാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
   
 മഹിള കോൺഗ്രസ്​ അധ്യക്ഷ ബിന്ദുകൃഷ്​ണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ, പാലോട്​ രവി, അഡ്വ. ഫാത്വിമ, സുധാക​ുര്യൻ, ശാന്താജയറാം, വഹീദ, ലതാനായർ,  ഉഷാനായർ, ഉഷാകുമാരി, തുടങ്ങിയവർ പ​െങ്കടുത്തു. 

Tags:    
News Summary - k muraleedharan say pinarayi on RSS issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.