കോഴിക്കോട്: എം.എം. ഹസെൻറ പ്രസ്താവന ചർച്ച ചെയ്താലുണ്ടാകാവുന്ന വിവാദങ്ങൾ സഹിക്കാനുള്ള ആരോഗ്യം കോൺഗ്രസിനില്ലെന്ന് െക. മുരളീധരൻ എം.എൽ.എ. കരുണാകരെന ദ്രോഹിച്ചതിെൻറ ചരിത്രം അന്വേഷിച്ചാൽ ‘പടയൊരുക്കം’ പാർട്ടിക്കുള്ളിൽ തന്നെ നടത്തേണ്ടിവരുെമന്നും കെ. കരുണാകരൻ സ്റ്റഡിെസൻറർ നടത്തിയ കരുണാകരൻ അനുസ്മരണ സേമ്മളനം ഉദ്ഘാടനം ചെയ്ത് മുരളീധരൻ പറഞ്ഞു. െഎ.എസ്.ആർ.ഒ ചാരക്കേസിന് പിന്നാലെ കെ. കരുണാകരനെ രാജിവെപ്പിച്ചതിൽ കുറ്റബോധമുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നതിനെ എ.കെ. ആൻറണി എതിർത്തിരുന്നെന്നും ശനിയാഴ്ച കെ.പി.സി. പ്രസിഡൻറ് എം.എം. ഹസൻ പ്രസ്താവിച്ചിരുന്നു.
ഒരേ ഇലയിൽനിന്ന് ഉണ്ടവർ വരെ തെൻറ പിതാവായ കരുണാകരനെ േദ്രാഹിച്ചതിൽ പങ്കുവഹിച്ചിട്ടുണ്ടെന്നും മുരളിധരൻ പറഞ്ഞു. കോഴിക്കോട്ട് എം.എം. ഹസൻ പറഞ്ഞത് ഇവിടെ തന്നെ അവസാനിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്താമെന്ന പ്രതിജ്ഞയാകും കെ. കരുണാകരനോടുള്ള ഏറ്റവും വലിയ സംഭാവന. പുതിയ വിവാദം ചർച്ച ചെയ്താൽ ഒരുപാട് പറേയണ്ടി വരും. എല്ലാ വിഭാഗവും കരുണാകരനെതിരെ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രം അയവിറക്കിയാൽ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് താഴ്ന്നുപോകുമെന്നും മുരളീധരൻ പറഞ്ഞു. തട്ടിൽ എസ്റ്റേറ്റ് , രാജൻ, പാമോലിൻ, ചാരക്കേസുകളിൽ കരുണാകരനെ ബോധപൂർവം ഉൾപ്പെടുത്തുകയായിരുന്നു. ഡി.സി.സി ഒാഫിസിൽ നടന്ന ചടങ്ങിൽ പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എം.െക. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി. അനിൽ കുമാർ, എം.ടി. പത്മ, കെ.സി. അബു, എം. വീരാൻ കുട്ടി, എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ് തുടങ്ങിയവർ സംസാരിച്ചു. െക. പ്രവീൺ കുമാർ സ്വാഗതവും സി.പി. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.