മുരളീധരനെതിരായ തെരഞ്ഞെടുപ്പ് ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍നിന്ന് കെ. മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെതിരായ ഹരജിയില്‍ ഹൈകോടതി വാദം കേള്‍ക്കും. വായ്പാ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍നിന്ന് മറച്ചുവെച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമായ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. മുരളീധരന്‍ ഉന്നയിച്ച പ്രാഥമിക തടസ്സവാദങ്ങള്‍ തള്ളിയ കോടതി കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 

Tags:    
News Summary - k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.