തൃശൂർ: ചാരക്കേസിൽ ഗൂഢാലോചന നടത്തിയത് നരസിംഹറാവുവെന്ന് കെ. മുരളീധരൻ എം.എൽ.എ. സിബി മാത്യൂസ് എന്തുവെളിപ്പെടുത്തിയാലും പാർട്ടിയിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ആഭ്യന്തര കലഹം താങ്ങാനുള്ള ശേഷി ഇന്നു കോൺഗ്രസിനില്ല.
മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സി വേണ്ടെന്ന നിലപാട് സർക്കാർ ഉപേക്ഷിക്കണം. ദേശീയപാതകളല്ലാതായതിനെ സർക്കാർ മദ്യം വിൽക്കാനുള്ള സൗകര്യമായി ഉപയോഗിക്കുന്നു. ദേശീയ പാത വികസനം നടക്കണമെങ്കിൽ ദേശീയ പാത പദവി പുന:സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.