കോൺഗ്രസിന്​ മേജർ സർജറി വേണമെന്ന്​ കെ. മുരളീധരൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച്​ കെ. മുരളീധരൻ എം.പി. മുഖ്യമന്ത്രിയാകാൻ തയാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോൺഗ്രസിന് ആവശ്യമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. 

കെ.പി.സി.സി ഓഫിസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണ്​ ഇന്നുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കുകയാണ്​. ഇങ്ങനെ പോയാൽ ഇനിയും ഇതേഫലം ആവർത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. നമ്മൾ പറയുന്നത് ജനം കേൾക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ കോർപറേഷനിലെ വിജയം ഉദാഹരണമാക്കി പ്രവർത്തിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികൾ ആദ്യം പിരിച്ചുവിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയാറായി നിൽക്കുന്ന നേതാക്കൾ ആത്മാർഥ പ്രവർത്തനം നടത്തണം. വർഷങ്ങളായി യു.ഡി.എഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടിൽ ഇത്തവണ ചേരിതിരിവുണ്ടായി. ഗ്രൂപ് വെച്ച് സ്ഥാനാർഥിയെ നിർണയിച്ചതിനാൽ അർഹർക്ക് സീറ്റ് നൽകിയില്ല. അതിനാൽ പലയിടത്തും വിമതരുണ്ടായി. എൽ.ജെ.ഡിയും കേരള കോൺഗ്രസും മുന്നണിവിട്ടത്​ യു.ഡി.എഫിന് നഷ്​ടമുണ്ടാക്കി. വെൽ​െഫയർ പാർട്ടി ബന്ധത്തെ ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കിയതും മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ്​ മിഷനിൽ അഴിമതിയാണ്. എന്നാൽ, പദ്ധതിതന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശം നൽകിയെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - k muralidharan critisizes congress leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.